Team
Team
Team
ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി തൃക്കണ്ണാട് ബീച്ച് ശുചീകരിച്ചു ബേക്കൽ : ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി കേരള കേന്ദ്ര സർവകലാശാല എൻവയോണ്മെന്റൽ സയൻസ് ഡിപ്പാർട്മെന്റ്, നാഷണൽ സർവീസ് സ്കീം, ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ കൊച്ചിൻ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് മഹ്യൂബ ഇക്കോ സൊല്യൂഷൻസ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ബേക്കൽ തൃക്കണ്ണാട് കടൽത്തീരവും പരിസരവും ശുചീകരിച്ചു ബേക്കൽ തൃക്കണ്ണാട് ബീച്.ദേശിയ തലത്തിൽ കേന്ദ്രമന്ത്രി ഡോ : ജിതേന്ദ്ര സിംഗ് ഉദ്ഘാടനം നിർവഹിച്ചു, തൃക്കണ്ണാട് നടന്ന ശുചീകരണ പ്രവർത്തങ്ങൾക്ക് കേന്ദ്ര കേരള സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ എച് വെങ്കടേശ്വർലു ഉദ്ഘടനം നിർവഹിച്ചു.ഡീനും വകുപ്പ് തലവനുമായ മുത്തുകുമാർ മുത്തുചാമി ,ടെക്നിക്കൽ ഓഫീസർ ഡോ : സുധീഷ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ : എസ് അൻബഴകി, ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ലക്ഷ്മി ബേക്കൽ ടൂറിസം ഫ്രട്ടർനിറ്റി ചെയർമാൻ സെയ്ഫ്യൂദീൻ കളനാട് മഹ്യൂബ ഇക്കോ സൊല്യൂഷൻസ് ഡയരക്ടർ കുഞ്ഞബ്ദുള്ള യു കെ എന്നിവർ നേതൃത്വം നൽകി, കേന്ദ്ര കേരള സർവകലാശാലയിലെ എൻ എസ് വളണ്ടിയർമാർ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ അധ്യാപകർ, പെരിയാട്ടടുക്കം സെന്റ്മേരിസ് സ്‌കൂളിലെ വിദ്യാർഥികൾ, മഹ്യൂബ ഇക്കോ സൊല്യൂഷൻസ് പ്രതിനിധികളായ സിദ്ധിക്ക് കൈതക്കാട്, ഷിബില ടി പി എന്നിവർ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി, ശേഖരിച്ച മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി തരം തിരിച്ച് മഹ്യൂബ ഇക്കോ സൊല്യൂഷൻസിന് കൈമാറി, പ്രൊജക്റ്റ്‌ മാനേജർ വിനീഷ് വി തരംതിരിച്ച മാലിന്യം ഏറ്റുവാങ്ങി.

Shape   MEHYOOBAH ECO SOLUTIONS PRIVATE LTD.